Sunday, 30 May 2021
Tuesday, 18 May 2021
Monday, 17 May 2021
ചിലപ്പോൾ തോന്നും ഉള്ളിലൊളിചിരിക്കുന്ന
പേടികളാണ്
ശ്വാസഗതിയെ
നിയന്ത്രിക്കുന്നതെന്ന്..
ആവശ്യമില്ലാത്തൊരാവലാതിയാണ്
നിമിഷങ്ങളെ
നീട്ടിക്കൊണ്ട് പോകുന്നതെന്നും...
നെഞ്ചിലൊരു കരച്ചിൽ
വെറുതെ വന്നിരുന്ന്
ചിറകിട്ടടിക്കുന്നുണ്ട്...
ഇല്ലാത്ത കാരണങ്ങളെ ചൊല്ലിയാരോ
മനസ്സിലിരുന്ന് കയർക്കുന്നുമുണ്ട്...
പൊരിവെയിലിൽ നിന്ന്
കയറി വന്നിട്ടെന്നപോലെ
ഈ വെളിച്ചത്തിലും
ഞാൻ നിന്നു പരതുകയാണ്...
എന്നെ തിരയുകയാണ്...
ഉള്ളതിലത്രയും നേരം
ആരുടെയും കഥകളിലേക്ക്
അനുവാദമില്ലാതെ കടന്നു
ചെന്നതൊന്നുമല്ലല്ലോ...
എത്രയോ വരികളിലേക്ക്..
അവനവനെ
പകർത്തി വച്ചിരിക്കുന്ന
ഇടങ്ങളിലേക്ക്
അവർ ക്ഷണിച്ചു വരുത്തിയതല്ലേ...
പുസ്തകത്തിലൊരിപ്പിടം
ഒരുക്കി വച്ചിരുന്നതല്ലേ...
ഇനിയൊരിത്തിരി താമസിച്ചേ
മടങ്ങുന്നുള്ളൂ..
അല്ലെങ്കിലും
ആരു തിരക്കാനാണ്..?
പതിവ് പോലെ
ഒരു വാക്ക് ഒരാൾക്കൊപ്പം
നടക്കാനിറങ്ങിയതാണെന്നോ
പലവാക്കുകളെയും കൂട്ടുപിടിച്ചൊരു
യാത്ര പോയതാണെന്നോ
ഒക്കെ പറയുമായിരിക്കും..
ഓഹ്.. പോകാൻ പറ
എത്ര നേരമായി
കൂട്ടിയും കിഴിച്ചും
അളന്നും കുറിച്ചും
നിങ്ങളോടൊപ്പം
ജീവിതം പണിയുന്നു...
ഇനിയെനിക്കല്പനേരം
ഇവിടെയിരിക്കണം
കൃത്യതയുടെ കളങ്ങളിലേക്ക്
നിങ്ങൾ നിറങ്ങളെ
പകുത്ത് വയ്ക്കുന്ന
അത്രയും നേരം...
ഒരു വാക്കിൽ നിന്ന്
മുറിഞ്ഞു പോയ അക്ഷരങ്ങളെ
തേടിപ്പിടിച്ചു കൊണ്ടുവരുന്ന
അത്രയും നേരം...
അക്കങ്ങൾ അക്കമിട്ടു
നിരത്തി എണ്ണം തികയ്ക്കുന്ന
അത്രയും നേരം...
അത്രയും നേരമെങ്കിലും
എനിക്കും
ഞാനായിട്ടിരിക്കണം...
അത്രയും നേരമെങ്കിലും....
Saturday, 8 May 2021

-
നിനക്കെന്തറിയാം ഒഴുക്ക് നിലച്ചുപോയ മനസ്സുകളെക്കുറിച്ച്... വെറുതെ കടലിരമ്പങ്ങൾക്ക് കാതോർക്കുന്ന തടാകങ്ങളെക്കുറിച്ച്... നിനക്കെന്തറ...
-
എന്റെ മൗനം... നിനക്കുനേരെ കൊട്ടിയടക്കപ്പെട്ട വാതിലാണ്.. പിൻവിളിക്കുള്ള വിദൂരസാധ്യത പോലുമില്ലാത്ത, മടക്കയാത്രക്കുള്ള അനുവാദമാണ്...
-
എന്നിരുന്നാലും, ആകാശത്തിന്റെ ഒത്ത നടുക്ക് ലോകം മുഴുവൻ വായിക്കുമെന്നറിഞ്ഞു കൊണ്ട് തന്നെ അയാൾ മരണത്തെ കുറിച്ചുള്ള കവിതകൾ എഴുതി വച്ച...