Thursday 14 July 2016

നിനക്കും തോന്നാറുണ്ടോ.. യാത്ര ചോദിക്കുമ്പോഴെല്ലാം നെഞ്ചിടിപ്പിന്റെ താളം തെറ്റുന്ന പോലെയും.. പ്രാണവേദന ചങ്കിൽ കുരുങ്ങിക്കിടക്കുന്ന പോലെയും.?
മുൻവിധികളോടെ വായനയിലേക്ക് ചേക്കേറിയതു കൊണ്ടല്ലേ.. ആത്‌മാവുകൊണ്ടടയാളപ്പെടുത്തി വച്ചിട്ടും ആ വരികളിൽ നീയൊരിക്കലും നിന്നെ കണ്ടെടുക്കാഞ്ഞത്..
പിന്നെ... വരികളില്ലാതെ എപ്പോഴും മൂളിക്കൊണ്ടു നടക്കുന്ന ആ പാട്ടില്ലേ... ഈണം കൊണ്ടുമാത്രം മനസ്സിൽ ഒരാളെ വരച്ചു തീർക്കുന്ന ആ പാട്ട്...
പരാതി പറയാനും പരിഭവിക്കാനും ഇടക്കെങ്കിലും പിണക്കം നടിക്കാനും.. നീയടുത്തില്ലാത്തപ്പോഴെല്ലാം സ്നേഹമിങ്ങനെ വെറുതെ കെറുവിച്ചുകൊണ്ടിരിക്കും...
തിരക്കുകളെപ്പോഴും കള്ളനെപ്പോലെയാണ്. ഒരുപാടിഷ്ടത്തോടെ ചേർത്തുപിടിച്ചിട്ടും നമ്മുടെ നല്ലനേരങ്ങളെ എത്ര ലാഘവത്തോടെയാണത് കട്ടെടുക്കുന്നത്...
മനസ്സിന്റെ മണൽതിട്ടയിൽ പേരെഴുതി വച്ചിട്ട് വീണ്ടും വീണ്ടും തിരകളെ മടക്കിവിളിക്കുന്ന കൗശലം...
ജീവനില്ലാത്ത സംഭാഷണങ്ങൾ... മൗനമൊട്ടല്ലതാനും... എനിക്കു മനസ്സിലാവാൻ മാത്രമായി നീ വാക്കുകൾ വെറുതെ കൂട്ടി വെക്കുന്നപോലെ....
വിരൽത്തുമ്പിൽ മുറിവേൽപ്പിച്ചിട്ട് ഓർമ്മകളിലേക്ക് ഓടിമറയുന്നതെന്തിനാണ് ..?
നിശബ്ദതയുടെ ഏതോ മുനമ്പിൽ നിന്നു
വലിച്ചെറിയപ്പെടുമ്പോഴും
പ്രാണനൊരല്പം ബാക്കിയുണ്ടായിരുന്നു..
ഒരുമാത്ര നീ മൗനം വെടിഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷെ, പ്രണയമിങ്ങനെ
ചോരവാർന്ന് മരിക്കില്ലായിരുന്നു....

എരിഞ്ഞു തീരും മുൻപ് ഈ ജീവന്‍റെ പിടച്ചിൽ നീ കാണാതെ പോയിരുന്നുവെങ്കിൽ... സ്വപ്നങ്ങളില്ലാതെ ഞാൻ അസ്തമിച്ചേനെ...
മഴയുടെ കഥകൾക്ക് ചെവിയോർത്തിരിക്കുകയാണ്... അല്ലെങ്കിലും ആകാശത്തിലെ വിശേഷങ്ങൾ ഇത്ര നന്നായി മറ്റാർക്കാണ് പറഞ്ഞുതരാനാവുക..?
പ്രതീക്ഷകൾ.... സ്വപ്നങ്ങളുടെ കൂട്ടിലെ കുയിൽ മുട്ടകൾ...

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...