Friday 24 November 2017

പതിവുകളുടെ
പങ്കുപറ്റാനെത്തുന്ന
ചില നേരങ്ങളില്ലേ...?
ഏതു തിരക്കിന്നിടയിലേക്കും
ഒരു മൂളിപ്പാട്ടായി...
കൊലുസിന്റെ ചെറു താളമായി..
വിരൽത്തുമ്പിലെ ചെറിയ ചിത്രങ്ങളായി...
അങ്ങനെയങ്ങനെ...
ശിഖിരങ്ങൾ കൊണ്ട് എത്തിപ്പിടിച്ചും
നിഴലുകൾ കൊണ്ട് നീട്ടിവരച്ചും
എത്രയകലങ്ങളെയാണ്  നമ്മൾ
പിന്നിലാക്കിയത്...
എന്നിട്ടും ,
ഒരിക്കലും  നടന്നെത്താനാവാത്ത
ദൂരങ്ങളെയോർത്താണ്
നമ്മളിന്നും കരയുന്നത്...
വെറുതെ കൊഴിഞ്ഞു തീരുന്നത്...
ശിഖിരങ്ങൾ കൊണ്ട് എത്തിപ്പിടിക്കുമ്പോഴും
വേരുകൾ കൊണ്ട്
കെട്ടിപ്പിടിക്കുമ്പോഴും
ഉടൽദൂരങ്ങളെ ഓർത്തിട്ടാവണം
ഓരോ മരവും
ഇത്രമേൽ കരയുന്നത്...
ഇത്രമേൽ ഇലകൾ പൊഴിച്ചിടുന്നത്...
അതെങ്ങനെയാണ്...
നിന്നെയെഴുതുമ്പോഴൊക്കെയും 
പേനത്തുമ്പിലേക്ക്  പ്രണയമൊഴുകുന്നതും...
ഓരോ വരിയിലും പ്രാണന്റെ
മിടിപ്പുകളുണ്ടാവുന്നതും...?
ആഗ്രഹിക്കുമ്പോൾ
ആയുസ്സിന്റെ അറ്റത്തും
ആകാശത്തോളം നീളുന്ന
പിടിവള്ളികളുണ്ടാവുമെന്ന്
അവൾ...
ചിലപ്പോൾ ചോദ്യങ്ങളിലേക്ക്
ഉൾവലിഞ്ഞ്...
മറ്റു ചിലപ്പോൾ ഉത്തരങ്ങളിൽ നിന്ന്‌
ഒഴിഞ്ഞു  മാറി...
വീണ്ടെടുക്കാനാവാത്ത ഒരാഴത്തിലേക്ക്
സ്വയം നഷ്ടപ്പെടുന്ന പോലെ...

Wednesday 8 November 2017

തിരയടങ്ങുന്നേയില്ല...
ഇനിയുമുണ്ട് ,
പറയാൻ
ഒരു കടലോളം കാര്യങ്ങൾ...
വേരുകളിൽ സ്വപ്നങ്ങളൊളിപ്പിച്ചു
നമുക്ക് മണ്ണിലേക്ക് വളരണം..
വേനലും വർഷവും
നമ്മളറിയില്ലായിരിക്കും...
എങ്കിലും ,
അവിടെയിരുന്ന്
ഓർമ്മകളിലെ
ഋതുക്കളെ കുറിച്ച്
ഒന്നിച്ചു പാടണം...

Friday 3 November 2017

ഹൃദയം അത്രമേലുച്ചത്തിൽ
മിണ്ടിക്കൊണ്ടിരിക്കുമ്പോഴും
മനസ്സിന്റെ താക്കീതുകളെ
മറികടക്കാനാവാതെ
മൗനത്തിലുറഞ്ഞു പോകുന്ന
ചില ശരികളുണ്ട്‌...

Wednesday 1 November 2017

ഭാഗ്യമല്ലേ അത്
കണ്ണിമപോലൊരാൾ
കാവലുണ്ടാവുന്നത്...
കരുതലിന്റെ കൈകളായി കൂടെയുണ്ടാവുന്നത്....

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...