Wednesday 18 May 2016

എത്ര കെഞ്ചി വിളിച്ചിട്ടും മനസ്സു മാത്രമെന്തേ എനിക്കൊപ്പം യാത്രയാവാഞ്ഞത്...?
എന്നിൽനിന്നെന്നെ കൊത്തിപ്പറിച്ചു പറന്നു പോവുകയാണീ സമയമെന്ന പക്ഷി...
വേദനകളുടെ വെയിൽനാളങ്ങളിൽ സ്വയമെരിയുന്ന സൂര്യനുമുണ്ട് നെഞ്ചു വേവുമ്പോഴും കടലോളം സാന്ത്വനം ഉള്ളിലൊളിപ്പിച്ച് കാത്തിരിക്കാൻ ഒരു ഭൂമിപ്പെണ്ണ്.
വല്ലാത്തൊരിഷ്ടം.... നഷ്ടപ്പെടുത്തിയവയോടൊക്കെയും...
കാലത്തിന്റെ നാഭിച്ചുഴി ഏതോ ജന്മ ബന്ധങ്ങളുടെ കഥ പറയുന്നുണ്ട്.. ഓർമ്മകളറ്റു പോയിട്ടും ബാക്കിയാവുന്ന ചില ആത്മബന്ധങ്ങളുടെ കഥ...
ഒന്നും മിണ്ടാതെ വന്ന്‌ ഓർമ്മകളുടെ ഓരം ചാരി നിൽപ്പുണ്ട് ഒരാൾ...
സ്വപ്നങ്ങളുടെ കണ്ണാടിയിലിപ്പോൾ നമുക്ക്‌ ഒരേ മുഖമാണ്...
തൊഴുകൈക്കുള്ളിൽ നിന്നെ ഒളിപ്പിക്കുമ്പോഴൊക്കെയും മിഴി നിറഞ്ഞൊഴുകുകയാണ് സ്നേഹം..ഒരു പ്രാർത്ഥന പോലെ..
ഒരു മൗനവും കാരണങ്ങൾ പറഞ്ഞില്ല... ഒരിക്കലും...
ചെറിയ ഒരു അക്ഷരത്തെറ്റ് കൊണ്ടുപോലും അർത്ഥം മാറിപ്പോയേക്കുമെന്നു ഭയന്നു എഴുതാതിരുന്ന ഒരു ജീവിതാധ്യായം ഉണ്ടാകില്ലേ ഓരോ മനുഷ്യനും...?
ഇഷ്ടങ്ങളേക്കൾ തീവ്രമായി നമ്മെയടുപ്പിക്കുന്ന ചില ഭ്രാന്തുകളുണ്ട്... ഓരോ കണ്ണുടക്കിനെയും പ്രണയത്തിലേക്ക് വഴിതെറ്റിക്കുന്ന ചിലത്‌...
ഇഷ്ടങ്ങളേക്കൾ തീവ്രമായി നമ്മെയടുപ്പിക്കുന്ന ചില ഭ്രാന്തുകളുണ്ട്... ഓരോ കണ്ണുടക്കിനെയും പ്രണയത്തിലേക്ക് വഴിതെറ്റിക്കുന്ന ചിലത്‌...
അവളിലെ നിറങ്ങളോരോന്നായി കുടിച്ചു വറ്റിക്കുന്ന നിഴൽ...
ആകാശത്തിന്റെ നിശബ്ദത ഭേദിക്കുന്ന മേഘങ്ങളുടെ മുറവിളികൾ...
കഥയും കവിതയും ഗസലുകളും പിന്നെ നുണഞ്ഞിറക്കുന്ന ഫിൽറ്റർ കോഫിയേക്കാളും ചൂടുള്ള ചർച്ചകളും.. നിന്നോടൊപ്പം യാത്രയായ രസകരമായ അടുക്കള സായഹ്നങ്ങൾ
മറഞ്ഞിരിക്കാമെന്നു പറഞ്ഞു പോയ കഥകളാണ് വരികൾക്കുള്ളിൽ നിന്നും നിന്നെ എത്തിനോക്കുന്നത്...
ആകസ്മികതയിൽ നിന്നും അവസരങ്ങളിലേക്ക്.. ആഗ്രഹങ്ങളിൽ നിന്നും അനിവാര്യതയിലേക്ക്‌.. ജീവിതത്തിനെ കൈപിടിച്ചു നടത്തുന്നത് ചില സ്വപ്നങ്ങളാണിപ്പോൾ...
സ്നേഹത്തിന്റെ ഭാഷ നീയാണ്...അതിലെ ഏറ്റവും മോഹിപ്പിക്കുന്ന ഒറ്റവരി കവിത അവളും...

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...