Tuesday 26 May 2015

വേനൽ

ഇവിടെ,Heat wave continues to scorch North and East India തൊണ്ടവരണ്ട മണ്ണിന്റെ നിശ്വാസങ്ങൾക്കുപോലും മരണത്തിന്റെ ഗന്ധമാണ്.. അഗ്നിച്ചിറകുമായി വന്ന്‌ ഈ വേനൽ ഭൂമിക്കൊരു ചിതയൊരുക്കുന്നതു പോലെ..

Wednesday 20 May 2015

അക്ഷരങ്ങൾക്ക് ഇപ്പോഴും പ്രണയമാണ്... നിന്റെ പിടിവാശികളോട്.. പറഞ്ഞു തീരാത്ത പരിഭവങ്ങളോട്... മഞ്ഞുമൂടിയ ആ മൗനത്തിനോട്...

Monday 18 May 2015

കണ്‍മഷി: കാഴ്ച്ചകൾക്കുമപ്പുറം കണ്ണീരു മറച്ചു വെക്കുന്ന കറുത്ത തിരശ്ശീല. സ്വപ്നങ്ങൾക്കു ചുറ്റും നീ വരച്ചിട്ട ലക്ഷ്മണ രേഖ.
പകലുകളവസാനിക്കുകയല്ലല്ലോ... ഇരുട്ടു പുതച്ചുറങ്ങുകയല്ലേ...?
നീയെത്തും വരെ നെഞ്ചിൽ സ്നേഹം ഒറ്റത്തിരിയായി.... എരിഞ്ഞെരിഞ്ഞിങ്ങനെ....

Sunday 17 May 2015

മടക്കയാത്രയിലിങ്ങോളം പാതിയിൽ മുറിഞ്ഞ മുത്തശ്ശിക്കഥയെചൊല്ലി ചിണുങ്ങുകയായിരുന്നു മിഴി നനഞ്ഞ രണ്ടു വാർമുകിൽ കുഞ്ഞുങ്ങൾ...
മനസ്സു പെയ്യുമ്പോൾ മിഴി തിരയുന്നതാരെയാവും...?
കൊലുസ്സഴിച്ചു മാറ്റിയിട്ടും ഓർമകളുടെ ഇലയനക്കത്തിൽ നിൻ്റെ ഉറക്കം മുറിയുന്നുവെന്നോ..?
നക്ഷത്രക്കുഞ്ഞുങ്ങളെ മടിയിലിരുത്തി ആകാശം കഥ പറയാറുണ്ടത്രേ... എന്നും കഥകേട്ടുറങ്ങുന്നതിനാലാവണം ആ കുഞ്ഞുമിഴികൾക്കിത്ര തിളക്കം..!!
കാലം കൈവിരലുകൾ കൊണ്ട് തീർത്ത നിഴൽ ചിത്രങ്ങളിൽ സ്വന്തം പ്രതിരൂപം തിരയുകയാണ് നമ്മൾ...ഒരു ജന്മം മുഴുവൻ... വെറുതെ...
ഇനി നീ വേനലാവുക... ഒരു മഴയിലും തളിരിടാത്തവണ്ണം ഓർമ്മകളുടെ വേരുകൾ എരിച്ചു കളയുക...

Friday 15 May 2015

അകലങ്ങളിലേക്ക്

നമുക്കിനി     
മുഖമില്ലാത്തവരെപ്പോലെ നടക്കാം...
തിരിച്ചറിയാനാവാത്ത വണ്ണം
വാക്കുകളിൽ മായം ചേർക്കാം...

അടുക്കാനനുവദിക്കാതെ,മനസ്സിനെ
അകലം കൊണ്ടളക്കാം..
കനലെരിയുന്ന നെഞ്ചിലീ
കിനാവുകൾക്ക് ചിതയൊരുക്കാം..

ഒറ്റവരിയിലെ യാത്രാമൊഴിയിൽ
ഓർമ്മകളെ കൊരുത്തിടാം...
സ്വപ്നങ്ങളോരോന്നായഴിച്ചു വച്ച്
നിന്നിൽ നിന്നെന്നെ സ്വതന്ത്രയാക്കാം...

മറവിയുടെ ആഴങ്ങളിലൊളിച്ചിരുന്ന്
കരയാൻ പഠിക്കാം...
ഉന്മാദത്തിന്റെ അനന്തതയിലേക്ക്
സ്വയമിറങ്ങിപ്പോകാം...

പ്രണയത്തിന്റെ കുഴിമാടത്തിലേക്ക്
അവസാന മണ്ണും കുടഞ്ഞെറിഞ്ഞ്‌
നമുക്കകലങ്ങളിലേക്ക് മറയാം...
വെറുതെയെങ്കിലും,
പരസ്പരം കാതോർക്കാം

ഇനി ,
ഉഴുതുമറിച്ച   മനസ്സിന്റെ വയലുകളിൽ
പുതു സ്വപ്‌നങ്ങൾ തലനീട്ടും വരെ
ഓർമ്മകൾക്കു കുറുകെ
ഋതുക്കൾ കയറിയിറങ്ങട്ടെ...



പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...