Tuesday 4 November 2014

മൌനം

മൌനം...
പ്രതിഷേധത്തിന്റെ മുഖംമൂടി..
സത്യങ്ങൾ പതിയിരിക്കുന്ന
മനസ്സാക്ഷിയുടെ ഇരുട്ടറ...
ഹൃദയങ്ങളെ വേർതിരിക്കുന്ന
രഹസ്യങ്ങളുടെ അഴുക്കുചാല്...
വാക്കുകൾ അടക്കംചെയ്യപ്പെട്ട കല്ലറ ...

മഴവില്ല്

ഇലത്തുമ്പിൽ ചാലിച്ചൊരു
മഷിക്കൂട്ട് മിഴിനീട്ടിയെഴുതണം..
ഒടുവിൽ ,
നിന്റെ വെയിലിലേക്കൊരു
മഴവിൽ ചിത്രമായി പെയ്തിറങ്ങണം...
                       

വേനൽമഴ

കനലെരിയുന്ന മണ്ണിന്റെ മാറിൽ
ചാഞ്ഞുകിടന്ന് അവളേറെനേരം കരഞ്ഞു...
പിന്നെ ,ഇനിയും പെയ്തുതീരാത്ത
ഒരുമഴക്കാലം ഉള്ളിലൊളിപ്പിച്ച്
വിടപറഞ്ഞകന്നു..

Saturday 8 February 2014

പരിഭവം

പരിഭവമുണ്ടെനിക്കെന്നോടു തന്നെ
പരിത്യജിക്കാൻ മടിച്ചും
നിത്യഹരിതമായെന്നിലുണരും
വർണ്ണസ്വപ്നങ്ങളോടും.
പരിഭവമുണ്ടെനിക്കകലാൻ കൊതിക്കു-
മോരോ ഹൃദയങ്ങളോടും
നിരർത്ഥകമായ നിൻ മൌനത്തോടും .
പരിഭവമാണെനിക്കു നിൻ
ചുവന്ന കണ്ണിനോടും പിന്നെ
വിടപറയാനൊരുങ്ങുമാധരങ്ങളോടും.
പരിഭവമുണ്ടെനിക്കിന്നിനോട്
പാടെ ദ്രവിച്ചയിന്നലയോടും.
പാഴാകുന്നൊരെൻ നാളെയോടും.
പരിഭവമാണെനിക്കരികിൽ
വീണടിയുന്ന പ്രാണനോട്.
ജീവിതം പാഴമരച്ചില്ലത്തന്നൂയലിൽ
കോർത്തു മടങ്ങുമാകൈകളോടും.
പരിഭവമാണെനിക്ക് നിന്നോർമ്മയോടും
പരാജയത്തിൻ ചവർപ്പെൻ
രസനയിലാദ്യമായിറ്റിച്ച വാക്കിനോടും...








Sunday 12 January 2014

നീ തന്നത് ....


പ്രതീക്ഷയുടെ നിലാക്കീറായി
ഒരു മിഴിവെട്ടം
രക്തക്കുഴലുകളിലൂടെ അരിച്ചിറങ്ങുന്ന
ദയ ...
താളം നിലച്ച ഹൃദയത്തിന്
സ്വപ്നമാകുന്ന കാരുണ്യം
വിഷപ്പുകയിൽ കരിഞ്ഞടർന്ന,
കരളിന് ..നീ പകത്തുനൽകുന്ന ദാനം
ഞാനിന്ന്...
ചിതലരിച്ച ദേഹത്തി
ലൊരുപാട് കടംപേറി
ജീവൻറെ തുരുത്തിലേക്ക്
തിരിഞ്ഞു നടക്കുന്ന സ്വാർത്ഥത !

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...