വെറും വാക്ക് കൊണ്ട് പോലും
നീ വരച്ചിടുന്ന സ്വപ്‌നങ്ങൾക്ക്
എന്തു ഭംഗിയാണെന്നോ...
72 ആം പിറന്നാളിന്
മറവിയുടെ ചുളിവുകൾ
വകഞ്ഞു മാറ്റി
കടന്ന് വന്ന
ആ കൂട്ടുകാരിയാണിപ്പോൾ
മനസ്സ് നിറയെ...
മടങ്ങിപ്പോകും മുൻപ്
മരുന്ന് മണക്കുന്ന
മുറിക്കുള്ളിൽ
അവൾ ഒരുക്കി വച്ച
ആ പൂപ്പാത്രവും...
No comments:
Post a Comment