Saturday 8 February 2014

പരിഭവം

പരിഭവമുണ്ടെനിക്കെന്നോടു തന്നെ
പരിത്യജിക്കാൻ മടിച്ചും
നിത്യഹരിതമായെന്നിലുണരും
വർണ്ണസ്വപ്നങ്ങളോടും.
പരിഭവമുണ്ടെനിക്കകലാൻ കൊതിക്കു-
മോരോ ഹൃദയങ്ങളോടും
നിരർത്ഥകമായ നിൻ മൌനത്തോടും .
പരിഭവമാണെനിക്കു നിൻ
ചുവന്ന കണ്ണിനോടും പിന്നെ
വിടപറയാനൊരുങ്ങുമാധരങ്ങളോടും.
പരിഭവമുണ്ടെനിക്കിന്നിനോട്
പാടെ ദ്രവിച്ചയിന്നലയോടും.
പാഴാകുന്നൊരെൻ നാളെയോടും.
പരിഭവമാണെനിക്കരികിൽ
വീണടിയുന്ന പ്രാണനോട്.
ജീവിതം പാഴമരച്ചില്ലത്തന്നൂയലിൽ
കോർത്തു മടങ്ങുമാകൈകളോടും.
പരിഭവമാണെനിക്ക് നിന്നോർമ്മയോടും
പരാജയത്തിൻ ചവർപ്പെൻ
രസനയിലാദ്യമായിറ്റിച്ച വാക്കിനോടും...








No comments:

Post a Comment

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...