Sunday 20 October 2013

കവിത പിറക്കുമ്പോൾ



ഭ്രാന്തിന്റെയും മരണത്തിന്റെയു-
മിടയിലെ നേർത്ത നൂൽപ്പാലം.
അതിലെവിടെയോ പതറുന്ന കാലടികളോടെ
കവി നടന്നകലുകയാണ്.
താഴെ തീക്കാഴ്ച്ചകൾ
നരക ദൃശ്യങ്ങൾ!
വഴിയിലെപ്പോഴോ കാലിടറുമ്പോൾ...
പുനർജന്മത്തിനായി കേഴുമ്പോൾ,
കവിത പിറക്കുന്നു.
വാക്കുകളാൽ പിതൃതര്‍പ്പണമേകി
മോക്ഷം തേടിയലയുന്ന ജന്മങ്ങൾ
പൊക്കിൾക്കൊടി മുറിച്ചിട്ട കുഞ്ഞുങ്ങൾ,
തൊണ്ട പൊട്ടിക്കരയുന്നു.
നമുക്കവയെ ദത്തെടുക്കാം...
ഒരല്പം വാത്സല്യം ചുരത്തി മാറോടണയ്ക്കാം...
കവിക്കിനി മോക്ഷം നൽകാം.

5 comments:

  1. ബ്ലോഗിലെ ആദ്യത്തെ പോസ്റ്റാണല്ലോ ! ഞാൻ തന്നെ കമെന്റ് ബോക്സ്‌ അങ്ങ് ഉദ്ഘാടനം ചെയ്തേക്കാം.
    എഴുത്ത് കൊള്ളാം ....ഇനിയും ഒരുപാട് വരികൾ പിറക്കട്ടെ !

    ReplyDelete
  2. പ്രോത്സാഹനത്തിന് നന്ദി .

    ReplyDelete
  3. beautiful,,,,,,,,, inium ezhuthanam,,,,,,,

    ReplyDelete
  4. നല്ല വരികൾ...
    തുടർന്നും എഴുതുക...

    ReplyDelete
  5. നന്നായി സുഹൃത്തേ നല്ലത്

    ReplyDelete