Wednesday 28 November 2018

വിഭ്രാന്തിയുടെ തെരുവ്

നിറങ്ങളില്ലാത്തവരുടെ നഗരം.
വിഭ്രാന്തിയുടെ തെരുവുകൾ...
വെയിൽച്ചുമടേറ്റു തളർന്നു
നടക്കുന്നവരുടെ
നിഴൽരൂപങ്ങളാണ് ചുറ്റും...
തമ്മിൽ തമ്മിൽ മിണ്ടാനൊരു
ഭാഷ പോലുമവർക്കില്ല.
അവനവനിൽ തളച്ചിട്ടിരിക്കുകയാണ്
ഓരോ മനസ്സും..
ഓരോരുത്തരും ,
ഒറ്റക്കൊറ്റക്ക് ഓരോ  പ്രപഞ്ചങ്ങൾ...
ഞാനിവിടെ ഒറ്റക്കിരുന്ന്
എന്തെടുക്കുകയാണ് ?
സങ്കടമതല്ല ,
അതുചോദിക്കാൻ അവരിലൊരാളുടെ
ഭാഷപോലും എനിക്കറിയില്ലല്ലോ...

2 comments:

  1. ഒറ്റയായി പോകുന്നവരുടെ നൊമ്പരം വായിക്കപ്പെടാതെ..

    ReplyDelete
    Replies
    1. ഒറ്റയായിപ്പോയവർ...ആരാലും വായിക്കപ്പെടാതെ പോകുന്നവർ....

      Delete