Monday 11 September 2017

അവൾ



അവളങ്ങനെയാണ്.... പ്രിയമുള്ള ഓരോ ഓർമ്മകളെയും ഓരോ പുസ്തകം കൊണ്ട് പൊതിഞ്ഞു വെക്കും... ഓരോ വായനയേയും ഹൃദയം കൊണ്ടും...

ഈ മുറിക്കുള്ളിൽ അറിഞ്ഞുകൊണ്ടപ്പോഴൊ
നീ മറന്നു വച്ച പുസ്തകങ്ങളുണ്ട്.... മടങ്ങുമ്പോൾ എന്നെയേല്പിച്ച കുറേ ഓർമ്മകളും..

ഇന്നും തിരക്കുകൾക്കിടയിൽ
മറിച്ചു നോക്കുന്ന ഓരോ പുസ്തകത്തിലും കാണും നീ ഈണത്തിൽ ചൊല്ലിക്കേൾപ്പിച്ച ചില വരികൾ....


No comments:

Post a Comment