Thursday, 16 March 2017

നീലവിരലുകൾ

സ്വപ്നങ്ങൾ നഷ്ടപ്പെട്ടവരുടെ
കണ്ണുകൾ കണ്ടിട്ടുണ്ടോ...
രക്തയോട്ടമില്ലാതെ
വിളറിവെളുത്ത കണ്ണുകൾ...?
നനവൊട്ടുമുണ്ടാവില്ല അതിന്..
ചിന്തകൾ പോലും
അടിയറവു വച്ചവരുടെ
വിരലുകൾ കണ്ടിട്ടുണ്ടോ...?
ഒഴുകാനാവാതെ
മഷിയുറഞ്ഞു പോയ
നീല വിരൽത്തുമ്പുകൾ
ഉണ്ടാവും അവർക്ക്...
എന്നിട്ടും ,
ഭ്രാന്തു പൂക്കുന്നനേരങ്ങളിൽ
അവർ വെറുതെ മൂളുന്ന
വരികളിൽ നിന്നും
മനസ്സൊഴുകാറുണ്ട്...
ജീവന്‍റെ പിടച്ചിലുള്ള
കവിത പിറക്കാറുമുണ്ട്...

1 comment:

  1. ജീവിക്കുന്ന കവിതകൾ
    അവർ എഴുതുന്ന ജീവൻ തുളുമ്പുന്ന കവിതകൾ

    ReplyDelete