പ്രതീക്ഷയുടെ
നിലാക്കീറായി
ഒരു മിഴിവെട്ടം
രക്തക്കുഴലുകളിലൂടെ
അരിച്ചിറങ്ങുന്ന
ദയ ...
താളം നിലച്ച ഹൃദയത്തിന്
സ്വപ്നമാകുന്ന
കാരുണ്യം
വിഷപ്പുകയിൽ
കരിഞ്ഞടർന്ന,
കരളിന് ..നീ പകത്തുനൽകുന്ന
ദാനം
ഞാനിന്ന്...
ചിതലരിച്ച
ദേഹത്തി
ലൊരുപാട് കടംപേറി
ജീവൻറെ തുരുത്തിലേക്ക്
തിരിഞ്ഞു നടക്കുന്ന സ്വാർത്ഥത !
No comments:
Post a Comment