Sunday, 26 June 2016

നമ്മളെപ്പോലെ ചില തിരകൾക്കുമറിയില്ല തീരമെത്ര അകലെയാണെന്ന്...
നിന്‍റെ പരിഭവങ്ങളുടെ ആവനാഴി നിറയെ മൗനമാണ്.... എനിക്കു നേരെ തൊടുക്കുമ്പോൾ നീയിപ്പോഴും ഉന്നം പിഴക്കാത്ത വേട്ടക്കാരനും...
പകലിന്റെ സഞ്ചാരവഴികളിൽ സമയസൂചികൾക്ക് എപ്പോഴോ ദിശമാറിയിട്ടുണ്ടാവണം അല്ലെങ്കിൽ പിന്നെ , കാത്തിരിപ്പിന്റെ ദൈർഘ്യമെന്തേ ഇങ്ങനെ ഏറി വരുന്നത്?
ആമി..
ഈ മഴക്കാടുകളുടെ വന്യത
എന്നെ ഭയപ്പെടുത്തുന്നു...
അക്ഷരങ്ങളുടെ ഏറുമാടത്തിൽ ...
നിന്‍റെ പ്രിയപ്പെട്ട എഴുത്തു പുരയിൽ..
.ഞാൻ  വീണ്ടും തനിച്ചാവുന്നു...

സ്വന്തം നിഴലിനെപ്പോലും മറികടക്കാനാവാത്ത നമ്മളെങ്ങനെയാണ് പിന്നെ പരസ്പരം മോഷ്ടിക്കപ്പെട്ടത്..?
ആറ്റിത്തണുപ്പിച്ച ആവലാതികളുമായി രാത്രിമഴയും ഇങ്ങനെ... ചിണുങ്ങി ചിണുങ്ങി... അവളെപ്പോലെ...

    നീ വരച്ചിട്ട ആകാശം.. നിന്റെ കൈവെള്ളക്കുള്ളിലെ ഭൂമിയും... അവൾക്കായി അതിരുകൾ അളന്നുവെക്കുമ്പോൾ മാത്രം എന്തു മൂർച്ചയാണ് നിന്റെ ശരികൾക്ക്‌...
ഒരു ചിരി കൊണ്ട് ഒരായിരം കഥ പറയുന്നചിലരുണ്ട്.... ഒരായിരം കഥകൾ ഒരു ചിരിയിൽ ഒളിപ്പിക്കുന്ന മറ്റു ചിലരും.......

Monday, 20 June 2016

നീയും ഞാനുമെന്നത്
ചിതറിക്കിടക്കുന്ന
രണ്ടു വാക്കുകളാണ് പലയിടത്തും..
കാലത്തിന്റെ കയ്യൊപ്പു പതിഞ്ഞ
ഓർമ്മപ്പുസ്തകത്തിലൊന്നും
എന്തേ...
നമ്മളെന്നൊന്നില്ലാതെ പോയത്..?

ചെങ്കണ്ണ്


സദാചാരത്തിന്റെ
കറുത്ത കണ്ണടക്കപ്പുറം കാണാനറയ്‌ക്കുന്ന
അളിഞ്ഞ നോട്ടങ്ങൾ...
കാമത്തിന്റെ പുഴുക്കുത്തേറ്റു
ചുവന്നു പീളകെട്ടിയ
കഴുകൻ കണ്ണുകൾ..
വിവേകത്തിനു മേലെ
വെള്ളെഴുത്തു പടർന്ന
ആൺകാഴ്ചകളിൽ
പെണ്ണ് എന്നത്,
പല മുഖങ്ങൾക്കു താഴെ
ചലിക്കുന്ന ചില
പെണ്ണുടലുകൾ മാത്രം..
എന്നിട്ടും,
കണ്ണടകൾ പറിച്ചെറിഞ്ഞു
പരിഹാരം തേടുന്നവരേ..
അറിയുക ,
ഭൂമിയിൽ ചെങ്കണ്ണ്
പടർന്നു പിടിക്കുന്നു..
തലയില്ലാത്ത പെണ്ണുടലുകളിൽ
നോട്ടങ്ങൾ തറഞ്ഞു കയറുന്നു ...
സ്വന്തം നിഴലിനെപ്പോലും മറികടക്കാനാവാത്ത നമ്മളെങ്ങനെയാണ് പിന്നെ പരസ്പരം മോഷ്ടിക്കപ്പെട്ടത്..?
ആറ്റിത്തണുപ്പിച്ച ആവലാതികളുമായി രാത്രിമഴയും ഇങ്ങനെ... ചിണുങ്ങി ചിണുങ്ങി... അവളെപ്പോലെ...
നീ വരച്ചിട്ട ആകാശം.. നിന്റെ കൈവെള്ളക്കുള്ളിലെ ഭൂമിയും... അവൾക്കായി അതിരുകൾ അളന്നുവെക്കുമ്പോൾ മാത്രം എന്തു മൂർച്ചയാണ് നിന്റെ ശരികൾക്ക്‌...
കടലാസ്സു വീട്.. മഷിയുണങ്ങാത്ത ചുമരുകൾ.. കവിത പൂക്കുന്ന പൂന്തോട്ടം. എന്റെയും നിന്റെയും ഇണക്കപിണക്കങ്ങൾ..പിന്നെ നമ്മുടെ അക്ഷരക്കുഞ്ഞുങ്ങളും..
ഒരു ചിരി കൊണ്ട് ഒരായിരം കഥ പറയുന്നചിലരുണ്ട്.... ഒരായിരം കഥകൾ ഒരു ചിരിയിൽ ഒളിപ്പിക്കുന്ന മറ്റു ചിലരും.......
വിരൽത്തുമ്പിലെ പിടിമുറുക്കങ്ങളിലൊളിച്ചിരിക്കുന്ന സ്നേഹത്തിന്റെ കരുതലുകൾ... നീയതിനെ സ്വാർത്ഥത എന്നു വിളിച്ചു... ഞാനതിനെ പ്രണയമെന്നും....
വാക്കുകളാവും മുൻപ് അർഥങ്ങൾ പിറക്കും മുൻപ് അക്ഷരങ്ങൾ ഒറ്റക്കായിരുന്നു. വള്ളിപുള്ളികളുടെ ഏച്ചുകെട്ടലില്ലാതെ ഏറെ സ്വാതന്ത്ര്യമനുഭവിച്ചിരുന്നു.
തെല്ലൊന്നകലുമ്പോഴേക്കും ഉള്ളെത്ര പിടയുന്നുവോ... അത്രയേറെ നിസ്സഹായരാണ് നമ്മളെല്ലാം... സ്നേഹത്തിന്‍റെ മുൻപിലെപ്പോഴും...
അറിഞ്ഞുകൊണ്ടനുവദിക്കുന്ന അകലങ്ങൾ..
ഓരോ കാൽവെപ്പും ദൂരങ്ങളെ കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുമ്പോഴും ഒരിക്കലും അവസാനിക്കാനിടയില്ലാത്ത ഒരു യാത്രക്കൊരുങ്ങുകയാണ് മനസ്സ്‌...
അതെങ്ങനെയാണ്‌... ഒരുമിച്ച് ഒരാകാശം സ്വപ്നം കാണുന്നവർക്ക്‌ പറന്നുയരുമ്പോൾ പരസ്പരം ചിറകുകൾ അരിഞ്ഞു വീഴ്ത്താനാവുക...?
തല്ലിക്കൊഴിക്കാനാവാം... തൊട്ടു തലോടാനുമാവാം... കാറ്റിന്റെ മനസ്സൊന്നും വായിക്കാനാവില്ലല്ലോ...
ആരവങ്ങൾ വെറും ആഘോഷങ്ങളാവുമ്പോൾ നീതിക്കു മുൻപിൽ അവൾ പിന്നെയും പിന്നെയും പീഡിക്കപ്പെടുകയാണ്...
വാക്കുകളുടെ നീരോട്ടമില്ലാതെ വാടിക്കൊഴിയുകയാണ് സ്നേഹത്തിന്റെ ചില്ലകളോരോന്നും...
വസന്തം എന്നത്‌ ഒരു വെറും വാക്കാണെന്ന് വേനൽ...
വിലക്കപ്പെട്ടവന്റെ വിലാപത്തെ നാം കലാപം എന്ന് തെറ്റി വായിച്ചതുമാവാം...
നീയെന്ന ഒറ്റ വിചാരത്തിലൊതുങ്ങാൻ തുടങ്ങിയതിൽ പിന്നെ മനസ്സെപ്പോഴും ധ്യാനത്തിലാണ്... ഞാനെപ്പോഴും തപസ്സിലാണ്...