ഇവിടെ,
തൊണ്ടവരണ്ട മണ്ണിന്റെ
നിശ്വാസങ്ങൾക്കുപോലും
മരണത്തിന്റെ ഗന്ധമാണ്..
അഗ്നിച്ചിറകുമായി വന്ന്
ഈ വേനൽ ഭൂമിക്കൊരു
ചിതയൊരുക്കുന്നതു പോലെ..
Tuesday 26 May 2015
Wednesday 20 May 2015
Monday 18 May 2015
Sunday 17 May 2015
Friday 15 May 2015
അകലങ്ങളിലേക്ക്
നമുക്കിനി
മുഖമില്ലാത്തവരെപ്പോലെ നടക്കാം...
തിരിച്ചറിയാനാവാത്ത വണ്ണം
വാക്കുകളിൽ മായം ചേർക്കാം...
അടുക്കാനനുവദിക്കാതെ,മനസ്സിനെ
അകലം കൊണ്ടളക്കാം..
കനലെരിയുന്ന നെഞ്ചിലീ
കിനാവുകൾക്ക് ചിതയൊരുക്കാം..
ഒറ്റവരിയിലെ യാത്രാമൊഴിയിൽ
ഓർമ്മകളെ കൊരുത്തിടാം...
സ്വപ്നങ്ങളോരോന്നായഴിച്ചു വച്ച്
നിന്നിൽ നിന്നെന്നെ സ്വതന്ത്രയാക്കാം...
മറവിയുടെ ആഴങ്ങളിലൊളിച്ചിരുന്ന്
കരയാൻ പഠിക്കാം...
ഉന്മാദത്തിന്റെ അനന്തതയിലേക്ക്
സ്വയമിറങ്ങിപ്പോകാം...
പ്രണയത്തിന്റെ കുഴിമാടത്തിലേക്ക്
അവസാന മണ്ണും കുടഞ്ഞെറിഞ്ഞ്
നമുക്കകലങ്ങളിലേക്ക് മറയാം...
വെറുതെയെങ്കിലും,
പരസ്പരം കാതോർക്കാം
ഇനി ,
ഉഴുതുമറിച്ച മനസ്സിന്റെ വയലുകളിൽ
പുതു സ്വപ്നങ്ങൾ തലനീട്ടും വരെ
ഓർമ്മകൾക്കു കുറുകെ
ഋതുക്കൾ കയറിയിറങ്ങട്ടെ...
മുഖമില്ലാത്തവരെപ്പോലെ നടക്കാം...
തിരിച്ചറിയാനാവാത്ത വണ്ണം
വാക്കുകളിൽ മായം ചേർക്കാം...
അടുക്കാനനുവദിക്കാതെ,മനസ്സിനെ
അകലം കൊണ്ടളക്കാം..
കനലെരിയുന്ന നെഞ്ചിലീ
കിനാവുകൾക്ക് ചിതയൊരുക്കാം..
ഒറ്റവരിയിലെ യാത്രാമൊഴിയിൽ
ഓർമ്മകളെ കൊരുത്തിടാം...
സ്വപ്നങ്ങളോരോന്നായഴിച്ചു വച്ച്
നിന്നിൽ നിന്നെന്നെ സ്വതന്ത്രയാക്കാം...
മറവിയുടെ ആഴങ്ങളിലൊളിച്ചിരുന്ന്
കരയാൻ പഠിക്കാം...
ഉന്മാദത്തിന്റെ അനന്തതയിലേക്ക്
സ്വയമിറങ്ങിപ്പോകാം...
പ്രണയത്തിന്റെ കുഴിമാടത്തിലേക്ക്
അവസാന മണ്ണും കുടഞ്ഞെറിഞ്ഞ്
നമുക്കകലങ്ങളിലേക്ക് മറയാം...
വെറുതെയെങ്കിലും,
പരസ്പരം കാതോർക്കാം
ഇനി ,
ഉഴുതുമറിച്ച മനസ്സിന്റെ വയലുകളിൽ
പുതു സ്വപ്നങ്ങൾ തലനീട്ടും വരെ
ഓർമ്മകൾക്കു കുറുകെ
ഋതുക്കൾ കയറിയിറങ്ങട്ടെ...
Subscribe to:
Posts (Atom)
പിന്നെ,
1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ...
-
എന്റെ മൗനം... നിനക്കുനേരെ കൊട്ടിയടക്കപ്പെട്ട വാതിലാണ്.. പിൻവിളിക്കുള്ള വിദൂരസാധ്യത പോലുമില്ലാത്ത, മടക്കയാത്രക്കുള്ള അനുവാദമാണ്...
-
എന്നിരുന്നാലും, ആകാശത്തിന്റെ ഒത്ത നടുക്ക് ലോകം മുഴുവൻ വായിക്കുമെന്നറിഞ്ഞു കൊണ്ട് തന്നെ അയാൾ മരണത്തെ കുറിച്ചുള്ള കവിതകൾ എഴുതി വച്ച...
-
ഇന്ന് തോറാനയാണെന്ന് അമ്മ പറഞ്ഞാണ് ഞാനും അറിഞ്ഞത്. ഇന്ന് അവധിയാണെന്നും പേരക്കുട്ടികളിൽ മൂന്നും ഇന്ന് വീട്ടിലുണ്ടാവുമെന്നും. പറയ...